ആളുകളെ ഒരു പാട് നേരം ആസ്വദിപ്പിക്കാന്‍ ഉതകുന്ന ഒരു ചിത്രം .
മുരളി ഗോപി എന്നാ തിരക്കഥ കരുത്തിന്റെ ഒരു തകര്പന്‍ പ്രകടനം , മണിക്കൂറുകളോളം ആകംഷയില്‍ നിര്‍ത്തി നല്ലത് മാത്രം നല്‍കുന്ന ഒരു സിനിമ , എല്ലാ ചേരുവകളും മികച്ച അനുപാതത്തില്‍ കൂടിചേര്‍ത്ത അരുണ്‍ കുമാറിന്റെ സംവിധാനം.
മുരളി ഗോപി എന്നാ ഒരു തകര്‍പ്പന്‍ അഭിനേതാവിനെ കൂടി മലയാളം സിനിമയ്ക്ക് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ലഭിച്ചിരിക്കുന്നു , ഭ്രാമാരത്തിന് ശേഷം.
ഇന്ദ്രജിത്ത് (വിഷ്ണു ) എടുത്തു പറയേണ്ട ആവസ്യമില്ലാത്ത അഭിനേതാവ് , ഏതു റോളും ഭംഗി ആയി ചെയ്യുന്ന തികച്ചും പൂര്ണന്‍ ആയി വളരുന്ന ഒരു നടന്‍ , നന്നായി ചെയ്തിരിക്കുന്നു ഇവിടെയും .
മുരളി ഗോപി (അജയ് കുര്യന്‍ ) മാനസിക വിഭ്രാന്തി എങ്ങനെ തീക്ഷ്ണമായി അഭിനയിക്കാം എന്ന് നന്നായി കാണിച്ചു തരുന്ന ഒരു നടന്‍. നല്ല ഭാവി കാണാം ഇധേഹത്തില്‍ .
ജഗതി ശ്രീകുമാര്‍ (രാമചന്ദ്രന്‍ ) ആക്സിടെന്റ്റ് ആയി കിടക്കുന്ന അദേഹം ഈ സിനിമയില്‍ ചെയ്തിരിക്കുന്നത് സമാനം ആയ റോള്‍ ആണ് . ഒരു നാനോ കാറില്‍ ആക്സിടെന്റ്റ് ആവുന്നതും പിന്നെ 'ഒരു ലക്ഷത്തിന്റെ കാര്‍ രണ്ടു ലഷത്തിനു വാങ്ങി അതിനു ഒന്നര ലക്ഷത്തിന്റെ സര്‍വിസും ' എന്ന് പരിതപിക്കുന്ന ആ രംഗം മതി മലയാളികള്‍ അദേഹത്തെ എത്ര മിസ്സ് ചെയ്യും എന്ന് മനസിലാക്കാന്‍ . എത്രയും ഏറ്റെന്ന് തിരിച്ചു വരട്ടെ ആ വലിയ കലാകാരന്‍ മലയാള സിനിമയിലേക്ക് എന്ന് പ്രാര്‍ത്ഥിക്കുന്നു ഈ അവസരത്തില്‍ .
അനൂപ് മേനോന്‍ (ടോം ചെര്യന്‍ ): സ്കോട്ട് ലാന്‍ഡില്‍ സ്പെഷ്യല്‍ പരിശീലനം ലഭിച്ച പോലീസെ ഇന്‍സ്പെക്ടര്‍ . സൌന്ദര്യം ഒരു വീക്നെസ് ആയ മനുഷ്യന്‍ .
നിഷാന്‍ ( രുസ്ടം ) എടുത്തു പറയേണ്ട ഒരു പ്രകടനം . ഋതു എന്നാ സിനിമയ്ക്ക് ശേഷം കാര്യമായി ഉപയോഗിക്കപെട്ടിട്ടില്ലാത്ത നടന്‍ . നല്ല കഴിവുകള്‍ ഉണ്ടെന്നു വ്യക്തമാക്ക്ന്ന പ്രകടനം . സൌന്ദര്യം ആവശ്യത്തിനു ഉള്ള കൂടുതല്‍ സിനിമ അവസരങ്ങള്‍ ലഭിച്ചേക്കാവുന്ന നടന്‍
ടാനുശ്രി ഘോഷ് (മാധുരി ) തന്റെ ഭാഗം നന്നായി ചെയ്തിരിക്കുന്നു ഈ അഭിനേത്രി . ഭര്‍ത്താവിന്റെ മാനസിക സങ്ങര്ഷങ്ങള്‍ തന്നെ എങ്ങനെ തകര്‍ത്തു, എന്തൊക്കെ ഒരു സ്ത്രീ ചെയ്യാം എന്ന് വ്യക്തമാക്കുന്ന മുഹുര്തങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു
മൈഥിലി ( രേമണി ) : ' ഒരാഴ്ചക്കുള്ളില്‍ കാശുമായി വന്നില്ലെങ്കില്‍ ഞാന്‍ ഈ ഉത്തരത്തില്‍ കെട്ടി തൂങ്ങും' എന്ന് ആക്രോശിക്കുന്ന രമണി , മാത്രം മതി ഈ നടിയുടെ പരിപൂര്‍ണതയ്ക്ക്
ലെന (രൂപ ) ബുദ്ധി മുട്ടുകള്‍ ഇല്ലാതെ ചെയ്യാന്‍ പറ്റിയ കഥ പത്രം .മോശമല്ലാതെ അവതരിപ്പിച്ചിരിക്കുന്നു .
എടുത്തു പറയേണ്ട പ്രത്യേകതകള്‍,
ഇന്നത്തെ കേരളത്തിലെ ഓരോ വിഷയങ്ങളും വളരെ നന്നായി അവതാരി[പ്പിചിരിക്കുന്നു ഈ സിനിമയില്‍ , എവിടെയും ബോര്‍ അടിപ്പിക്കാതെ , എവിടെയും ഒരു ലിങ്ക് പോലും മിസ്സ് ആകാതെ . കാഴ്ചക്കാരെ ഒരു പാട് നേരം ആകംഷയില്‍ ആക്കി പിന്നെ മധുരം വിളമ്പുന്ന നല്ല ഒരു സിനിമ .
തീര്‍ച്ചയായും കാണേണ്ട സിനിമ തന്നെ ...
എന്റെ രേടിംഗ് : ****
No comments:
Post a Comment