Thursday, April 26, 2012

കേവലം,പ്രയോജകം,മുറ്റുവിന,അനു പ്രയോഗം

കേവലം- Kevalam :
കര്‍ത്താവിന്റെ ഇഷ്ടപ്രകാരം ഉള്ള ക്രിയയെ സൂചിപ്പിക്കാന്‍ കേവല ക്രിയ ഉപയോഗിക്കുന്നു

പ്രയോജകം- Prayojakam:
പര പ്രേരണയെ സൂചിപ്പിക്കുന്ന ക്രിയയെ  പ്രയോജക ക്രിയ എന്ന് പറയാം

ഉദാ:
കേവലം: ഉറങ്ങുന്നു
പ്രയോജകം : ഉറക്കുന്ന്നു


കാരിതം/ അകാരിതം - Karitham , Akarithamകേവല പ്രകൃതിയില്‍ സ്വര ആദിയായ  പ്രത്യയം ചേരുമ്പോള്‍ ഭൂത കലതിനോഴികെ മറ്റെല്ലയ്പോഴും 'ക്ക് ' എന്നാ വര്‍ണങ്ങള്‍ ഇട നിലയായി വരുന്ന കൃതിയെ കാരിതം എന്നും  അതില്ലാത്ത കൃതിയെ അകാരിതം എന്നും പറയുന്നു

കാരിതം : നടക്കുന്നു
അകാരിതം : ചെയ്യുന്നു

മുറ്റുവിന- Muttuvina : ഒരു പടത്തിനും കീഴടങ്ങാതെ സ്വതന്ത്രമായി നില്‍ക്കുന്ന കൃതിയെ മുറ്റുവിന എന്ന് പറയുന്നു .[പൂര്‍ണമായ ക്രിയ ]
പറ്റു വിന - Pattuvina : മറ്റു പടങ്ങള്‍ക്ക് കീഴടങ്ങി നില്‍ക്കുന്ന കൃതി [അപൂര്‍ണമായ ക്രിയ ]

ഉദാ:
മുറ്റുവിന: പറയുന്നു, പറഞ്ഞു
പറ്റു വിന : പറയുന്ന കാര്യം, പറഞ്ഞു കേട്ട

അനു പ്രയോഗം/ പ്രാക് പ്രയോഗം - Anuprayogam/Prakprayogam:
അര്‍ത്ഥത്തെ പരിഷ്കരിക്കാന്‍ കൃതിയുടെ പിന്നില്‍ പ്രത്യയങ്ങളെ പോലെ മറ്റു ദാതുക്കള്‍ ഘടിപ്പിക്കുമ്പോള്‍ , ഈ ധാതുവിനെ അനുപ്രയോഗം എന്ന് പറയുന്നു , ആ പ്രധാന കൃതിക്ക് പ്രാക് പ്രയോഗം എന്ന് പറയുന്നു .
ഉദാ: 'പത്രം കൈയില്‍ നിന്ന് വീണു പോയി '-
അനുപ്രയോഗം: പോയി
പ്രക്പ്രയോഗം: വീണു

നാനാര്‍ത്ഥം- Nanartham :
ഒരു വാക്കിന് വരുന്ന വ്യത്യസ്തമായ അര്‍ത്ഥങ്ങളെ നാനാര്‍ത്ഥങ്ങള്‍ എന്ന് പറയാം 
ഉദാ:
മാനം: ആകാശം, അഭിമാനം

പര്യായം- Paryayam:
ഒരു വാക്കിന്റെ അര്‍ത്ഥത്തില്‍ ഉള്ള മറ്റു വാക്കുകളെ പര്യായം എന്ന് പറയാം.

ഉദാ:

ശത്രു : അരി, രിപു, വൈരി 





No comments:

Post a Comment