Monday, March 19, 2012

കേരളത്തിലെയും കര്‍ണാടക ത്തിലെയും വിദ്യാഭ്യാസ രീതികള്‍...

കേരളത്തിലെയും കര്‍ണാടക ത്തിലെയും വിദ്യാഭ്യാസ രീതികള്‍...

ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്ത് കൊണ്ടാണ് ഒരു രാജ്യത്തു തന്നെ ഇത്രയും വ്യത്യാസം ഉള്ള രീതികള്‍ എന്ന് ...

കേരളത്തിലെ വ്ദ്യഭ്യാസ സമ്പ്രദായം പോലെ കുറ്റമറ്റ രീതികള്‍ വേറെ ഒരു സംസ്ഥാനത്തും ഇന്ത്യയില്‍ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.

എനിക്കൊര്‍മയുണ്ടായിരുന്നു കണ്ണൂര്‍ മമ്പറം ഹൈ സ്കൂളിലെ (ഇപ്പോള്‍ ഹയര്‍ സെക്കന്ററി ) എസ് എസ്‌ എല്‍ സി പരീക്ഷ ചെക്കിംഗ് . സ്കൂള്‍ സ്ഥിതി ചെയ്യുന്നത് ഒരു കുന്നിന്‍ മുകളില്‍ . അവിടെ എക്സാം ചെക്കിംഗ് സ്ക്വട് വരുന്നത് പെട്ടെന്നായിരുന്നു . കാര്‍ വന്നു ഗ്രൗണ്ടില്‍ നില്‍ക്കും , സ്ക്വട് അംഗങ്ങള്‍ നാല് പാടും ഓടും . പല ക്ലാസ്സുകളിലെക്കായി. എല്ലാ ക്ലാസ്സ്‌ മുറികളും പരിശോടിച്ചേ അവര്‍ പോകുംയിരുന്നുല്ല് അന്ന് .

കണ്ണൂര്‍ എസ് എന്‍ കോളേജില്‍ ഡിഗ്രി എഴുതി മാര്‍ക്കു വരുന്ന സമയം . കഷ്ട്ടപെട്ടു പഠിച്ചു എന്ത് തല കുത്തി മറിഞ്ഞാലും ഒരു സാധാരണ കുട്ടിക്ക് കിട്ടുന്ന മാക്സിമം മാര്‍ക്ക്‌ 60 ശതമാനം . ഇന്ത്യയില്‍ ആര്‍ക്കും അറിയാത്ത കണ്ണൂര്‍ ഉനിവേര്സിട്യില്‍ പഠിച്ചതിനു കിട്ടിയ ശിക്ഷ.

-------------------------------------------

എല്ലാം കഴിഞ്ഞു കര്‍ണാടകയില്‍ പോസ്റ്റ്‌ ഗ്രജുയഷന് പഠിക്കുമ്പോള്‍ സംഗതി മാറി. പരീക്ഷ എന്താണെന്നും അതിന്റെ പിന്നില്‍ എന്തൊക്കെ നടക്കുന്നു എന്നും ഇവിടെ മനസിലാകും

ആണ്‍കുട്ടികള്‍ പല റൂമുകളില്‍ വേറെ വേറെ താമസിച്ചിരുന്നു . പെണ്‍കുട്ടികള്‍ എല്ലാവരും മൈസോരു (Mysore )കാര്‍ ആയതിനാല്‍ താമസം ഒരേ ഹോസ്റ്റലില്‍ . പരീക്ഷ സമയത്ത് ഒരു കാര്യം ശ്രദ്ധിച്ചു . പരീക്ഷ ഹാളില്‍ കയറുന്നതിനു മുന്നേ ഉള്ള ചര്‍ച്ചകളില്‍ ഒരു കൂട്ടുകാരി ഉപദേശിച്ച ചോദ്യങ്ങള്‍ എല്ലാം വരുന്നു അന്നത്തെ ചോദ്യ പേപ്പറില്‍. മലയാളി ആയതിനാല്‍ ബുദ്ധി ഉപയോഗിച്ച് ഇവിടെ. ഇപ്പോഴും അവളുടെ ഉപദേശം ചോദിക്കും, വായിക്കേണ്ട ചോദ്യങ്ങള്‍. അവള്‍ പറയുന്നതൊക്കെ വരും (4 -5 എണ്ണം മാത്രമേ അവള്‍ പറയു )പരീക്ഷയില്‍. ഉനിവേര്സിടി റിസള്‍ട്ട്‌ വന്നു പെന്കുട്ടികല്‍ക്കൊക്കെ നല്ല മാര്‍ക്കു . എല്ലാം കഴിഞ്ഞു 2 വര്ഷം ആയപ്പോള്‍ ആണ് അവള്‍ പറഞ്ഞത് , ഹോസ്റ്റല്‍ മുതലാളിക്ക് യുനിവേര്സിടി യില്‍ പിടിപാടുണ്ട് . അങ്ങനെ എല്ലാ ചോദ്യ പേപ്പറും അവര്‍ക്കായി ചോര്‍ന്നിരുന്നു !!!

പിന്നീടാണ്‌ ഒരു എം ബി ബി എസന് പഠിക്കുന്ന ഫ്രണ്ട് നെ കിട്ടിയത് . ബെല്ലാരി വിമ്സില്‍ പഠിക്കുന്നു . കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അവിടെ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ പ്യൂണ്‍ തിരുത്തി തരും, കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്തത് .അയാള്‍ക്ക് ഒരാള്‍ 2000 രൂപ കൊടുക്കണം.

അടുത്തത് ഭീകരം . ഇതേ ഫ്രണ്ട് എന്നായിരം(8000) രൂപ ശേകരിക്കുന്നു എല്ലാ കുട്ടികളോടും . കാര്യം അന്വേഷിച്ചപ്പോള്‍ , ഫൈനല്‍ എക്സാം പേപ്പര്‍ ലീക്ക് ചെയ്യാന്‍ ടീചെര്സ്നു സംഭാവന .

ഇന്നലെ കേട്ട വാര്‍ത്ത‍ എന്നെ ഞെട്ടിപ്പിച്ചില്ല. പ്രീ ഡിഗ്രി ചോദ്യങ്ങള്‍ എല്ലാം ചോര്‍ന്നിരിക്കുന്നു . ചോദ്യ കര്‍ത്താക്കള്‍ അംഗീകരിച്ചു. എന്നാല്‍ പരീക്ഷ ഒരു മാറ്റവുമില്ലാതെ നടക്കുന്നു .- ഇതൊക്കെ ഇവിടുത്തെ കാര്യം

---------------------------------------------------

കേരളത്തിലെ 'അബോവേ അവെരജെ ' കുട്ടികള്‍ 60 ശതമാനം കിട്ടി ജോലിക്കായി കഷ്ട്ട പെടുമ്പോള്‍, കര്‍ണാടകത്തിലെയും ആന്ധ്രയിലെയും 'ബിലോ അവെരജെ ' കുട്ടികള്‍ 90 ശതമാനം മര്കുമായി എളുപ്പം ജോലി കരസ്തമാക്കുന്നു, ഉയര്‍ന്ന മാര്‍കിന്റെ പിന്‍ ബലത്തില്‍.

മാര്‍കിന്റെ അടിസ്ഥാനത്തില്‍ അല്ല ഇന്റര്‍വ്യൂ എങ്കില്‍ , അപ്ടിടുദ്‌ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആണ് ഇന്റര്‍വ്യൂ എങ്കില്‍ കേരളക്കാര്‍ ഒരു പടി മുന്നില്‍.

------------------------

കേരളത്തിലെ ഉത്തര പേപ്പര്‍ നിര്‍ണയം കുറച്ചു കൂടി ചിന്തിച്ചു നടത്തേണ്ടി ഇരിക്കുന്നു ... അല്ലെങ്കില്‍ നമ്മള്‍ ഒരു പാട് പിന്തല്ലപെടും ....

No comments:

Post a Comment