സിനി വടകര പഠിക്കുന്ന കാലം ...
സിനി എന്ന പേര് പെണ്‍ പേരാണെങ്കിലും അവന്‍ ഒരു ആണ് കുട്ടി ആണ് . ഒരു പെണ്ണ് വേണം എന്നാഗ്രഹിച്ച സമയത്ത് ആണായി ജനിച്ച അവനോടു അവന്റെ അച്ഛന്‍ അമ്മമാര്‍ക്ക് ഇങ്ങനെയേ അവനോടു പ്രതിഷേധം തീര്‍ക്കാന്‍ കഴിഞ്ഞുള്ളൂ.
അവന്റെ വടകര ആദി വേദ പ്രകാശ് സ്കൂളില്‍ അന്നാണ് ഒരു ചിന്ഗി ലൂകുമായി ( ചിന്ഗി എന്നാല്‍ ആസാമി മണിപ്പുരി ലുക്ക് ഉള്ളവര്‍ക്ക് പൊതുവേ വിളിക്കുന്ന പേര്.) ഒരു കിളുന്തു പയ്യന്‍ കടന്നു വരുന്നത്. ക്ലാസ്സിലെ വില്ലനായ സിനി ചാടി കേറി ഭീഷണി സ്വരത്തില്‍ പേര് ചോദിച്ചു. ചിന്ഗി അഹങ്കാരത്തോടെ മറുപടി പറഞ്ഞു - രോമാന്ച്.
രോമാഞ്ചിന്റെ അച്ഛന് സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ ട്രാന്‍സ്ഫര്‍ ആയി. അങ്ങനെ കുഗ്രാമമായ വടകരയില്‍ എത്തി. പരിചയപെട്ടു കുറെ കഴിഞ്ഞപ്പോള്‍ തന്നെ സിനിക്ക് മനസിലായി ഇവന്‍ തന്നെക്കാള്‍ വലിയ തരികിട ആണെന്ന്.
അന്ന് മുതല്‍ എല്ലാ വൃത്തികേടുകള്‍ക്കും അവര്‍ ഒന്നിച്ചായി കൂട്ട് .വായി നോട്ടത്തില്‍ , ക്ലാസ്സ് കട്ട് ചെയ്തു സിനിമയ്ക്ക് പോകല്‍ , എല്ലാം ഒന്നിച്ചു.
രോമാഞ്ചിനു വെളുത്ത ചിന്ഗി ലുക്ക് ആയിരുന്നതിനാല്‍ ക്ലാസ്സില്‍ ഒരു പാട് ആരാധികമാര്‍ ഉണ്ടായിരുന്നത് സിനിക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. സിനി ആണെങ്കിലോ കണ്ടാല്‍ നീളം കുറഞ്ഞു തടിച്ചു ഉരുണ്ട ഒരു ഉണ്ടാപ്രി. എന്നാല്‍ ദുബായില്‍ നിന്ന് അച്ഛന്‍ ആവശ്യത്തില്‍ അധികം പോക്കറ്റ് മണി അയച്ചു കൊടുത്തു വഷളാക്കിയ മൂത്ത മകന്‍.
ഒരിക്കല്‍ വെകേഷന്‍ സമയം രണ്ടു പേരും നാട്ടില്‍ ഉള്ളപ്പോള്‍ സിനി രോമാഞ്ചിന്റെ വീട്ടിലെക്ക്ക് ഫോണ്‍ വിളിച്ചു. പൊതുവേ ദൈവം ലുബ്ധിച്ചു നല്‍കിയ ബുദ്ധി സിനി ഉപയോഗിക്കാരില്ലയിരുന്നു. അന്ന് ഫോണ്‍ എടുത്ത ഉടനെ സിനി "എടാ നായി ... മോനേ .. നീ എപ്പോ തിരിച്ചു വരും എന്ന് " ചോദിച്ചു. രോമാഞ്ചിന്റെ അമ്മ ഫോണ്‍ എടുത്ത ഉടനെ കേട്ട ഈ വാക്യം കേട്ട് സ്തബ്ധയായി പോയി. ഇനി സിനിയോടു കൂട്ട് കൂടണ്ട അവന്‍ നിന്നെ വഷളാക്കും എന്ന മുന്നറിയിപ്പും കിട്ടി.
കുറെ നാളുകള്‍ക്കു ശേഷം രോമാഞ്ചിന്റെ അമ്മയെ പ്രിന്‍സിപ്പല്‍ വിളിച്ചു. നിങ്ങളുടെ മോന്റെ കൂട്ട് കെട്ടു എല്ലാവരെയും വഷളാക്കുന്നു. വന്നു കൂട്ടി കൊണ്ട് പോകണം, ടി സി യും തരം കൂടെ.
അങ്ങനെ വേറെ ഒരു സ്കൂളില്‍ അഡ്മിഷന്‍ ശെരിയാക്കി ടി സി വാങ്ങി പുതിയ സ്കൂളില്‍ പോയി. കുറെ ഉപദേശങ്ങള്‍ ആയിരുന്നു ക്ലാസ്സിലേക്ക് പോകുന്ന വഴിയെ അമ്മ കൊടുത്തു കൊണ്ടിരുന്നത് . മകനെ സ്നേഹത്തോടെ ക്ലാസ്സില്‍ കയറ്റി വിട്ടു ചരിതര്ത്യത്തോടെ അവര്‍ തിരിച്ചു നടന്നു.
അകത്തേക്ക് കയറി മുന്‍ ബെഞ്ചില്‍ ഇരിക്കാന്‍ പോയ രോമാന്ച് ഞെട്ടി പോയി. അവിടെ ഇരുന്നു "ഹായ് "പറഞ്ഞു , പണ്ടാരുടെയോ തല്ല് കിട്ടി കഷ്ണം ആയ പല്ലും കാട്ടി ചിരിക്കുന്നു സിനി.
പഠനം ഒക്കെ കഴിഞ്ഞു രണ്ടു പേരും ഇന്ന് വല്യ നിലകളില്‍ ബാംഗ്ലൂര്‍ ഇല്‍ ആണ്.
ഈയിടെ രോമാഞ്ചിന്റെ അമ്മ ബാംഗ്ലൂര്‍ ഇലെ അവന്റെ റൂമില്‍ വന്നു. റൂമിലെ ഓരോ ആളെയും അവന്‍ പരിചയ പെടുത്താന്‍ തുടങ്ങി. സിനി പേര് പറഞ്ഞപ്പോള്‍, "എടാ ഇത് പഴയ സിനി അല്ലല്ലോ " എന്ന് അമ്മ.
"ഏയ് ഇത് വേറെ സിനി" എന്ന് വേദനയും സംഗടവും അടക്കി കൊണ്ട് രോമാന്ച് .
Free Web Counters
Visit Keralore
No comments:
Post a Comment