Thursday, April 15, 2010

Oru software engineerude chinthakal




 മനോജേട്ടന്‍  രാവിലെ  9 മണിക്ക്  തന്നെ  എത്തി ....കൂടെ  പ്രകശേട്ടനും  ഉണ്ടായിരുന്നു  .... പ്രസന്നെചിയും  നാരായണി  ഏടത്തിയും  പിന്നെയും  കുറച്ചു  കഴിഞ്ഞേ  എത്തിയുള്ളൂ ...
വന്നപാടെ  ഒരു  ദിനേശ്  ബീഡി  ഒക്കെ  കത്തിച്ചു  ആണുങ്ങള്‍  രണ്ടു  പേരും ... പിന്നെ  ഡ്രസ്സ്‌  ഒക്കെ  മാറ്റി  തൂമ്പയും  എടുത്തു  ഇറങ്ങി ....

രാജേഷിനു  അന്ന്  ക്ലയന്റ്  കാള്‍  ഉണ്ടായിരുന്നു . ഇന്നലെ  കോഡ്  റിവ്യൂ  കഴിഞ്ഞു  ടീം  ലീടിന്റെ  അടുത്ത്  നിന്നും  നല്ല  ചീത്ത  കിട്ടിയതിനാല്‍  അടുത്തത്  താങ്ങാന്‍  ശേഷി  ഇല്ല  എന്ന്  കരുതി  രാവിലെ  8 മണിക്ക്  തന്നെ  ഓഫീസില്‍ എത്തി ...
നല്ല  ട്രാഫിക്‌  ആയിരുന്നു ... ഈ  സിറ്റിയിലെ  പൊടിയും  തിരക്കും  recession  ടൈമില്‍  പോലും  തീരില്ല  എന്ന്  പഴിച്ചു  കൊണ്ടുള്ള  ആ  യാത്ര ...

ക്ലയന്റ് കാള്‍  തുടങ്ങി ... ക്ലയന്റ്  മാനേജരെ  നന്നായി  ചീത്ത  വിളിക്കുകയാണ്‌ ... ഇത്രയും  നാള്‍  കുറച്ചു  decency ഉണ്ടാരുന്നു ... ഇപ്പൊ  മുഖമടച്ചു  തെറി  വിളികുകയാണ്  ഫോറിന്‍  ക്ലയാന്റ്സ് ...
കോഡ്  വാല്‍ക് ത്രൂ  പിന്നെ  അടുത്ത  requirement അനല്യ്സിസും  കഴിയുമ്പോഴേക്കും  3 അര  മണിക്കൂര്‍   ആയി . ഇന്ന്  8 മണികൂര്‍  BURNT DOWN  എങ്ങനെ  എവിടന്നു  ഉണ്ടാക്കും  എന്നാലോചിച്ചു  രാജേഷ്‌  വ്യകുലനായി ...



കൃത്യം  11 മണിക്ക്  തന്നെ  ചായ  റെഡി  ആക്കി  മനോജട്ടനെയും  ടീമ്നെയും  വിളിക്കാന്‍  അനിയത്തി  പറമ്പിലേക്ക്  പോയി ... ഇന്ന്  എല്ലാവര്ക്കും  3 വീതം  ചപ്പാത്തിയും  മുട്ടകറിയും  പിന്നെ  ചായയും .... ഇതെരേം  നാള്‍  ഉണ്ടായിരുന്ന  11 മണി  കഞ്ഞി  ഇപ്പോള്‍  ചായയും  കടിയുമായി  മാറിയിരിക്കുന്നു ...

എല്ലാവരും  കൈ  കഴുകി  വന്നു  ചായ  കുടിക്കാന്‍  ഇരുന്നു ... അന്നത്തെ  സംസാര  വിഷയം  മാവിലാക്കാവിലെ  ലക്ഷം  ദീപം  സമര്പനത്തെ  കുറിച്ചായിരുന്നു ... ചായയും  അടുത്ത  റൌണ്ട്  ബീഡി  വലിയും  പിന്നെ  കുറച്ചു  സംസാരവും  കഴിയുമ്പോഴേക്കും  12 മണി  ആയി ...
പതുക്കെ  അവര്‍  മുന്നാമത്തെ  തെങ്ങിന്റെ  തടത്തിലേക്കു  പോകുകയായിരുന്നു ...

രാജേഷ്‌  മെയില്‍  ചെക്ക്‌  ചെയ്യുന്ന  തിരക്കിലാണ്  ... ദൈവമേ  ഈ  ഔട്ട്‌  ലുക്ക്‌  കണ്ടു  പിടിചില്ലരുന്നെങ്കില്‍  തെണ്ടി  പോയേനെ ... അല്ലെങ്കില്‍  യുസര്‍  എയെടി  യും  പാസ്സ്‌വേര്‍ഡ്‌  ഉം  ടൈപ്പ്  ചെയ്തു  നേരം  കളയണം  ആയിരുന്നു .. ഇതാകുമ്പോ  ഒറ്റ  ക്ലിക്ക്നു  മെയില്‍ ഓപ്പണ്‍  ആകും . കൂട്ടുകാര്‍  അയച്ച  ഒരുപാട്  നല്ല  മെയില്‍സ്  ഉണ്ടെങ്കിലും  അതൊന്നും  ശ്രദ്ധിക്കാതെ  Client nte അര്‍ജെന്റ്റ് requirement documentilekku ഡബിള്‍  ക്ലിക്ക്  വീണു . ദൈവമേ .. JSF ഇല്‍ recursive  tree ഉണ്ടാക്കി  എല്ലാ  Data ഡിസ്പ്ലേ  ചെയ്യണം  . പിന്നെ  അതിനകത്ത്  ഒരു  ഒടുക്കത്തെ  സെര്‍ച്ച്‌  ഫാന്ക്ഷനും . JSF രണ്ടു  ആഴ്ച്ചയെ  ആയുള്ളൂ  പഠിച്ചിട്ടു . ഇപ്പഴും  ബേസിക്  കംപോനെന്റ്സ്  ഏതൊക്കെ  ആണെന്ന്  അറിഞ്ഞൂടാ .... എന്തായാലും  ഇതൊന്നു  തീര്‍ത്താല്‍  അമേരിക്കയിലേക്ക്‌  ഒരു  ചാന്‍സ്കി ട്ടിയെന്കിലോഒ   എന്ന് സ്വപ്നം  കണ്ടു  കൊണ്ട്  പണി  തുടങ്ങി ....

1 മണി  ആകുമ്പോഴേക്കും  മനോജട്ടനുള്ള  ചോറും  കറിയും  റെഡി  ആയിരുന്നു . ചോറും  ആയില  കറിയും  പിന്നെ  പപ്പടം  അച്ചാര്‍ , ആയില  ഫ്രൈ . വീട്ടുകാര്‍ക്ക്  ഫുഡ്‌  ഉണ്ടാക്കാന്‍  പറ്റില്ലെങ്കില്‍    പാര്സേളിലും   മീന്‍  പൊരിച്ചത്  നിര്ഭാന്ദം ആണ് ...
ഇവരുടെ  വീട്  അടുത്തായത്  കൊണ്ട്  ചോറ്  കഴിഞ്ഞാല്‍  എല്ലാവരും  വീട്ടില്‍  പോകും റസ്റ്റ്‌ എടുക്കാന്‍ . പിന്നെ  ഒരു  മണിക്കൂര്‍  നേരത്തേക്ക്  ആരെയും  കാണില്ല . എല്ലാവരും  തിരിച്ചു  പിന്നെയും  ജോലി  തുടങ്ങുന്നത്  2.30 നു .

രാജേഷ്ന്റെ  ലഞ്ച്  ടൈം  കഴിഞ്ഞു . ദൈവമേ  ഈ  ടോമ്കാറ്റ് 6 എന്നെ  ബുധിമുട്ടിക്കുകയനല്ലോ . ടോമ്കാറ്റ്  ലോഗില്‍  എറര്‍  കാണുന്നില്ല . എന്നാലും  ടോമ്കാറ്റ്  ഷെഡ്‌ ഡൌണ്‍  ആയി  പോകുന്നു . മേമോരി  എറര്‍  ആയിരിക്കും .
പകുതി  ഔട്ട്‌  പുട്ട്  കിട്ടിയിട്ട്  ലഞ്ച്  കഴിക്കാം  എന്ന്  വിജരിച്ചതാണ് . ഇതിപ്പോ  ഒന്നും  വര്‍ക്ക്‌  ആവുന്നുമില്ല . ഇന്ന്  ചോര്‍ കാഫെടരിയില്‍  തീര്‍ന്നു കാണുമായിരിക്കും. ആരെയൊക്കെയോ  പഴിച്ചു  പന്ട്ര്യില്‍  പോയി  ഒരു  മെഷീന്‍  ചായയും  ബ്രിടാനിയ  50 50 യുടെ  2 ബിസ്കറ്റും  എടുത്തു . അതാണ്  അന്നത്തെ  ഉച്ച  ഭക്ഷണം .


മനോജട്ടനോട്  പൊരിഞ്ഞു  വീഴാറായ  വാഴകള്‍  മാറ്റി  കുഴിച്ചിടണം  എന്ന്  പറഞ്ഞപ്പോള്‍ ,മുഖത്ത്  കാഠിന്യം . വാഴകള്‍  എല്ലാം  ആദ്യം  ഉള്ളതിനേക്കാള്‍  അഭ്ധത്തില്‍  ഒരു  വിദം  കുഴിച്ചിട്ടു  4 മണിക്കുള്ള  ചായക്ക്‌ വന്നു.

രാജേഷ്‌  ടീം  ലീട്നോട്  പുതിയ  രികുഇരെമെന്ട ന്റെ   കാര്യം  തിരക്കി . അങ്ങേര്‍ക്കു  പോലും  അറിയാത്ത  കാര്യം  വെറും  3 വര്ഷം  മാത്രം  എക്സ്പീരിയന്‍സ്  ഉള്ള  എന്നെ  കൊണ്ട്  ചെയ്യിക്കുന്നു . ദൈവം  സാക്ഷി .
വൈകുന്നേരം  വെറും  ചായയില്‍  ഒതുക്കി . ബിസ്കറ്റ്  തിന്നാല്‍  ടൈം  വേസ്റ്റ്  ആകും .


4.45 ആകുമ്പോ  തന്നെ  മനോജട്ടന്‍  കൈയും  കാലും  കഴുകാന്‍ തുടങ്ങി . കൃത്യം  5 മണിക്ക്  അവര്‍  ഡ്രസ്സ്‌  ഒക്കെ  ചേഞ്ച്‌  ചെയ്തു  റെഡി  ആയി , കൂലിക്കായി  വന്നു . തൂമ്പ  എടുക്കാത്തത്  കണ്ടപ്പോള്‍  അമ്മ  ചോദിച്ചു . നാളേം  ഉണ്ടോ ?  കഴിഞ്ഞില്ലേ?മനോജട്ടന്‍  കുറച്ചു  നീരസത്തോടെ  പറഞ്ഞു ..'നിങ്ങളുടെ  പറമ്പില്‍  നിറച്ചു  കല്ലാണ്...".
 പണ്ട്  കുമാരേട്ടനും  രാഘവേട്ടനും  പിന്നെ  2 പെണ്ണുങ്ങളും  2 ദിവസം  ചെയ്യുന്ന  പണി  ഇന്ന്  കൂടി  കൂടി  വന്നു  4 ദിവസത്തെ  ജോലി  ആയി   മാറി ... കാലം  പോയ  പോക്കേ...
ദിവസ  കൂലിയായി  250 രൂപയും  വാങ്ങിച്ചു  ഓരോ  ആള്‍  വീതം .


എല്ലാം  കഴിഞ്ഞു  ഡെയിലി  സ്റ്റാറ്റസ്  റിപ്പോര്‍ട്ടും  പിന്നെ  കോഡ്  കമ്മിടും ചെയ്യുമ്പോഴേക്കും  രാത്രി  12 മണി . അടുത്ത്  നിന്നും  ഹരി  തമാശ അക്കുന്നുന്ടരുന്നു , "ഡാ  ഇന്നിനി  വീട്ടിലൊന്നും  പോകണ്ട . നാളെ  കോണ്‍ഫറന്‍സ്  കാള്‍  ഉണ്ട് .". പെട്റെനാരോ  മലയാളം  കേട്ടപ്പോള്‍  മനസിനൊരു  ആശ്വാസം  തോന്നി .
ദൈവമേ  മലയാളികള്‍  എല്ലായിടത്തും  ഉണ്ട് ... (തമിഴന്മാരുടെ  അത്രേം  വരില്ലെങ്കിലും ...)  നന്ദി ....
രാജേഷിനു  sms  വന്നു  "Your account xxxx047 has been credited Rs 17000".
ദൈവമേ  റൂമിന്റെ  4000 ഉം  പിന്നെ  പച്ചക്കറി  കടയിലെ  1000 ഉം  ഫോണ്‍ ,പെട്രോള്‍ , എക്സ്ട്രാ  എല്ലാം കൂടി  3000 ഈ  മാസവും  9000 ബാകി .

 ടെന്‍ഷന്‍  അടിച്ചു  ടെന്‍ഷന്‍  അടിച്ചു  മുടി  മുഴുവന്‍  കൊഴിയരായി . കണ്ണ്  പ്രോബ്ലെമ്സും  പിന്നെ  തല വേദനയും .ഇതിനെക്കാള്‍  നല്ലത്  മനോജട്ടന്റെ  300 *6*4 = 7200 തന്നെ  ആണ്  എന്നോര്‍ത്ത്  നെടുവീര്‍പ്പിട്ടു . എന്നാലും  ഇത്രേം  പഠിച്ചിട്  നാട്ടില്‍  പോയി  ജോലി  എടുക്കുന്നത്  എങ്ങനെ .നാട്ടു കാരുടെ  ചോദ്യ ശരങ്ങള്‍  കേള്‍ക്കണ്ടേ .


Web Counter


Visit Keralore

1 comment:

  1. Simple and Nice. Wish if they change their approach towards the work, if they show some punctuality. If they do so, rest all forgivable.

    ReplyDelete