Thursday, May 17, 2012

ചില പോലീസ് വിശേഷങ്ങള്‍ !

ചില  പോലീസ് വിശേഷങ്ങള്‍ !

കേരളത്തിലെയും കര്‍ണാടക പോലിസിനെ താരതമ്യം   ചെയ്താല്‍ ഹല്‍വയും മീനും താരതമ്യം ചെയ്യുന്നത് പോലെ തോന്നും ഇവിടെ താമസിക്കുന്ന മലയാളികള്‍ക്ക്, അത്രയ്ക്കുണ്ട് വ്യത്യാസങ്ങള്‍ .

കൈകൂലി വാങ്ങുന്നത് എങ്ങനെ പുഷ്പം പോലെ കൈകാര്യം ചെയ്യാം എന്ന് ഇവിടുത്തെ പോലീസ് കാണിച്ചു തരും. ഒരു പിച്ചക്കാരന്റെ കഴിവിനെ തോല്‍പ്പിക്കുന്ന , ഒരു വേശ്യയുടെ ആത്മ അഭിമാനം ഇല്ലായ്മയെ  വെല്ലുന്ന ഒരു "സംഭവം പോലീസ്".

ബാംഗ്ലൂര്‍ സിടിയിലെ എല്ലാ കടകളിലും കയറി ദിവസവും 10  രൂപ വെച്ച് പിച്ച എടുക്കുന്ന കര്‍ണാടക പോലീസ് . അത് തട്ട് കട ആയാല്‍ പോലും ഒരു മടിയും ഇല്ലാതെ. ഹോറെലുകളില്‍ കയറി മൃഷ്ട്ടാനം ഭക്ഷിച്ചു ഒരു ഉളുപ്പുമില്ലാതെ ഇറങ്ങി പോകാന്‍ കര്‍ണാടക പോലീസിനു മാത്രമേ കഴിയു .

പണ്ട് പ്രത്വി രാജ് ഒരു ഷൂട്ടിംഗ് നു വേണ്ടി  ബാംഗ്ലൂര്‍ ഇല്‍  വരുന്ന വഴി ഇവിടുത്തെ പോലീസ് പരസ്യമായി കൈ കൂലി വാങ്ങുന്നത് കണ്ടു അത് വീഡിയോയില്‍  പകര്‍ത്തി . പ്രിത്വി കര്‍ണാടകയില്‍ ഒരു മാസം താമസിച്ചിരുന്നെങ്കില്‍ ചെയ്ത അഭധം ഓര്‍ത്തു ചമ്മി പോയേനെ.

സമ്പത്ത് വധ കേസിലെ പോലീസ് കാര്‍  ഇന്ന് അഴിയെണ്ണന്‍ പോകുന്ന അവസ്ഥയാണ്‌ അങ്ങ് കേരളത്തില്‍. ഇവിടെ ഒരു ചന്ദന മരം മോഷ്ട്ടിക്കുന്ന യുവാവിനെ ലൈസെന്‍സ് ഇല്ലാത്ത ടോക്ക്  വെച്ച് വെടി വെച്ച് കൊന്ന വീട്ടുടമ യ്ക്ക്  പാരിതോഷികം നല്‍കി സ്വീകരിക്കുന്ന കര്‍ണാടക പോലീസ്. അതെ അത്രേ ഉള്ളു ജീവന്റെ വില ഇവിടെ.

ട്രാഫിക്‌ പോലീസിന്റെ കാര്യം പറയുകയേ വേണ്ട . നൂറു രൂപ കൊടുത്താല്‍ നടക്കാത്തതായി ഒന്നും ഇല്ല. അത് റോങ്ങ്‌ പാര്‍ക്കിംഗ് ആകട്ടെ , അപകട മരണം ആകട്ടെ. ട്രാഫിക്‌ ഫൈന്‍ പിടിക്കുന്നതില്‍  1000  രൂപയില്‍ 1  രൂപ മാത്രമേ സര്കരിനു പോകു എന്റെ അറിവ് വെച്ച് . ബാകി എല്ലാം പോലീസിന്റെ കീശയില്‍ .

കേരളത്തിലെ ട്രാഫിക്‌ പോലീസ് ചെക്കിംഗ് വഴി ആളെ പിടിക്കുന്നു , അവരെ നേരെ മൊബൈല്‍ കോര്‍ട്ടില്‍ അയക്കുന്നു . അടക്കുന്നു പണം സര്‍കാര്‍ ട്രഷറി യിലേക്ക് പോകുന്നു . എന്നാല്‍ ഇവിടെ ട്രാഫിക്‌ പോലീസ് പിടിക്കുന്ന പണം നേരെ അവന്റെ വീട്ടിലെ ട്രഷറി ഇലേക്ക് പോകുന്നു.




ഇതൊക്കെ മേലാളന്മാര്‍ അറിയുന്നില്ലേ എന്ന് ചോദിച്ചാല്‍, എല്ലാവരും എല്ലാം അറിയുന്നുണ്ട്. പക്ഷെ ഇതിന്റെ ഒക്കെ ഒരു പാതി മേലാളന്മാര്‍ക്ക് ഉള്ളതാണ് . ബന്ഗലൊരെഇലെക്കു ഒരു ട്രാന്‍സ്ഫര്‍ ആയി വരണമെങ്കില്‍ ട്രാഫിക്‌ പോലീസ് ഇല്‍ ജോലി ചെയ്യുന്ന ആള്‍ ലക്ഷങ്ങള്‍ മുടക്കുന്ന സ്ഥിതി. അത് വെറും കൈ കൂലി വാങ്ങാന്‍ ആയി മാത്രം.

അത് ചിലപ്പോള്‍ , നഗരങ്ങളിലെ നഷ്ട്ടപെടുന്ന നന്മകള്‍ കാരണം ആയിരിക്കാം . എന്നാലും തകര്‍ന്നു പോകും ഈ പോലീസ് ലീലകള്‍ കണ്ടാല്‍ .....

"നാട്യ പ്രധാനം നഗരം ദാരിദ്രം ...
നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം ...."

"കേരളത്തിലെ ഹൈവേ പോലീസിനെയും ട്രാഫിക്‌ പോലീസിനെയും പൂവിട്ടു നമിക്കണം" എന്ന് പറഞ്ഞ ഒരു കര്‍ണാടക കെ എസ അര ടി സി കണ്ടുക്ടരെ ഓര്‍ത്തു കൊണ്ട് നിര്ത്തുന്നു .