ശ്യാമാണ് പറഞ്ഞത് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു.
ഹരിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
കര്‍ണാടക ബസില്‍ ലോങ്ങ് റൂട്ട് ബസില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും അടുത്തടുത്ത് ഇരിക്കാം എന്ന്- ഒരു രാത്രി മുഴുവന്‍ !.ഭാഗ്യം ഉണ്ടെങ്കില്‍ ഒരു സുന്ദരിയായിരിക്കാം. പറ്റിയാല്‍ ഒന്ന് തട്ടുകയും മുട്ടുകയും ചെയ്യാം.
അതിനു വേണ്ട ഒരു ചെറിയ തട്ടിപ്പ് ഇത്ര മാത്രം. കാല്‍ടെക്സിലെ കര്‍ണാടക സ്റ്റേറ്റ് റിസര്‍വേഷന്‍ കൌണ്റെരില്‍ പോയി പെണ്ണുങ്ങളുടെ പേരില്‍ ഒരു ടിക്കറ്റ് എടുക്കണം.
കേരള കെ എസ് ആര്‍ ടി സി ആയിരുന്നെങ്കില്‍ വിവരം അറിഞ്ഞേനെ. അപരിചിതരായ ആണും പെണ്ണും അടുത്തടുത്ത് ഇരുന്നു കൂടാ. മലയാളികളുടെ സ്വഭാവം നന്നായി അറിയാം. അതില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കണ്ടക്ടര്‍ അടുത്ത് ഇരുത്തി സംരക്ഷിക്കുന്നത് വേദനയോടെ ഹരി ഒരു പാട് നോക്കി ഇരുന്നിട്ടുണ്ട്. ചില കണ്ടക്ടര്‍ മാര്‍ "ഒരുപാടു " അവരെ സംരക്ഷിക്കാരും ഉണ്ട് . ഇതൊക്കെ കണ്ടിട്ട് എത്ര യാത്രകളില്‍ ഉറക്കം പോയിരിക്കുന്നു.
എന്തായാലും ഹരി ഈ ഐഡിയ ഒന്ന് പയറ്റാന്‍ തന്നെ തീരുമാനിച്ചു. മലയാളികളുടെ സ്വഭാവം പാവം കര്‍ണാടക കണ്ടക്ടര്‍ എന്തറിയാന്‍
കുറെ കൊല്ലമായി ബംഗ്ലുരില്‍ വന്നു പോകുന്നു. ഇത് വരെ ഇങ്ങനെ ഒരു ചാന്‍സ് കിട്ടിയിട്ടില്ല.
ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്കുള്ള സ്ലീപര്‍ ബസുകള്‍ "സഞ്ചരിക്കുന്ന മണിയറകള്‍" ആണെന്ന് കുറെ കേട്ടിട്ടേ ഉള്ളു.
പോയി വെള്ളിയാഴ്ച തന്നെ ഒരു ടിക്കറ്റ് എടുത്തു . ഓഫീസിലെ ഒന്നിച്ചു ജോലി ചെയ്യുന്ന പെണ്ണിന്റെ പേരില്‍ .
7 .30 നു പുറപ്പെടുന്ന ബസ്സിനു വേണ്ടി ഹരി 6 മണിക്ക് തന്നെ കുളിച്ചു കുട്ടപ്പനായി കണ്ണൂര്‍ സ്റ്റാന്‍ഡില്‍ എത്തി. എന്തോ ഒരു പ്രത്യേക സന്തോഷം തോന്നുന്നു.
7 മണി ആയപ്പോള്‍ രാജഹംസ (കര്‍ണാടക കെ എസ് ആര്‍ ടി സി യുടെ കുറച്ചു മുന്തിയ ഇനം വണ്ടി ) വന്നു. അധികം തിരക്കൊന്നും ഇല്ല. ഹരി പതിയെ ആള്‍കൂട്ടത്തില്‍ കൂടി പോയി ടിക്കറ്റ് കാണിച്ചു.
7 മണി ആയപ്പോള്‍ രാജഹംസ (കര്‍ണാടക കെ എസ് ആര്‍ ടി സി യുടെ കുറച്ചു മുന്തിയ ഇനം വണ്ടി ) വന്നു. അധികം തിരക്കൊന്നും ഇല്ല. ഹരി പതിയെ ആള്‍കൂട്ടത്തില്‍ കൂടി പോയി ടിക്കറ്റ് കാണിച്ചു.
കണ്ടക്ടര്‍ ടിക്കറ്റ് നോക്കി മൊഴിഞ്ഞു "ഗുരോ ഇദു ലേഡീസ് സീറ്റ് .പരവാകില്ല കാലി ഇദെ. ഹിന്ടെ കുത്കോളി."
എന്ന് വെച്ചാല്‍ ഇത് ലേഡീസ് ടിക്കറ്റ്. ഭാഗ്യത്തിന് ബസ് കാലിയായതിനാല്‍ പിറകില്‍ ഇരിക്കാം അല്ലെങ്കില്‍ യാത്ര മുടങ്ങിയേനെ.!!!
ഹരി പൂച്ചയെ പോലെ ഇളിഭ്യനായി ലേഡീസ് സീറ്റ് നോക്കി വെള്ളം ഇറക്കി പോയി പിറകില്‍ ഇരുന്നു.
ദൗര്‍ ഭാഗ്യത്തെ ശപിച്ചു കൊണ്ട് ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരുന്നു.
ബസ് സ്റ്റാര്‍ട്ട് ആയപോള്‍ ആണ് ഹരിക്ക് മനസിലായത് അന്ന് ആ ബസില്‍ ഒരു പ്രായമായ സ്ത്രീ പോലും ഇല്ല എന്ന്.!!!