Showing posts with label - Malayala Sahithyam. Show all posts
Showing posts with label - Malayala Sahithyam. Show all posts

Thursday, April 26, 2012

വിഭക്തി (vibhakthi )

Kerala Sahithyam- Malayala Sahithyam- Bhasha 

വിഭക്തി -Vibhakthi  : നാമ പദത്തിന് വാക്യത്തിലെ കൃതിയോടോ അല്ലെങ്കില്‍ മറ്റൊരു നാമതോടോ ഉള്ള ബന്ധം കുറിക്കുന്നതിന് , നാമത്തില്‍ ചെയ്യുന്ന രൂപ ഭേദം ആണ് വിഭക്തി.

 

കാരകം- Karakam : ക്രിയ നടത്തുന്ന വസ്തു ;


കാരകം അര്‍ത്ഥ താളത്തിനും വിഭക്തി ഭാഷ രൂപത്തിനും പ്രാധാന്യം കൊടുക്കുന്നു 


വിഭാക്തിയുടെ പേര് - പ്രത്യയം    - ഉദാ 1 : ഉദാ 2 : കാരകം

നിര്ധേഷിക(Nirdheshika)- നാമ രൂപം തന്നെ    അമ്മ - നീ- കര്‍ത്താവു 
പ്രതിഗ്രാഹിക(Prathigrahika)  - എ - അമ്മയെ - നിന്നെ - കര്‍മം
സംയോജിക(Samyojika) - ഓട് - അമ്മയോട്- നിന്നോട് - സാക്ഷി 
ഉധേഷിക(Udheshika) - ക്, ന്, ന്ന് - അമ്മയ്ക്ക് - നിനക്ക് -സ്വാമി
പ്രയോജിക(Prayojika) - ആല്‍ - അമ്മയാല്‍ - നിന്നാല്‍- കാരണം, കരണം
സംബന്ധിക(Sambhandika) - ഉടെ , ഇന്റെ - അമ്മയുടെ - നിന്റെ - ഇല്ല
ആധാരിക(Adharika) - ഇല്‍, കല്‍    - അമ്മയില്‍ - നിങ്കല്‍ - അധികരണം


ഖില നാമം- Khila Namam : ചില നാമങ്ങള്‍ക്ക് ചില വിഭാക്തികളില്‍ മാത്രമേ പ്രയോഗം ഉള്ളു . ഇത്തരം നാമത്തെ ഖില നാമങ്ങള്‍ എന്ന് പറയാം .
ഉദാ: കാലം, ദേശം, ദിക്ക്, രീതി .


തധിതം - Tadhitham : നാമങ്ങളില്‍ നിന്നും വിശേഷണങ്ങളില്‍ നിന്നും ഉണ്ടാകുന്ന പുതിയ നാമങ്ങളെ തധിതം എന്ന് പറയുന്നു.
ഉദാ: മണ്ടന്‍ -> തധിതം - മണ്ടത്തരം   


മലയാള സാഹിത്യം